
ആനക്കര: കൊള്ളനൂർ കുന്നത്കാവ് ദുർഗ്ഗ ഭഗതി ക്ഷേത്രത്തിലെ താലപ്പൊലി ആഘോഷിച്ചു. രാവിലെ വിശേഷാൽ പൂജകളോടെ ക്ഷേത്ര ചടങ്ങുകൾക് തുടക്കമായി. ഉച്ചയ്ക്ക് ശേഷം കുന്ദംകുളങ്കരക്കാവിൽ നിന്ന് ആന, പഞ്ചവാദ്യത്തോടെ ക്ഷേത്രം എഴുന്നെള്ളിപ്പ് നടന്നു. എഴുന്നെള്ളിപ്പ് ക്ഷേത്രത്തിലെത്തുന്നതോടെ വിവിധ ദേശകമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ തിറ, പൂതൻ, തെയ്യം എന്നിയവയുടെ അകമ്പടിയോടെ കൊടിവരവുകളെത്തി ദേവിയെ വണങ്ങി. ദീപാരാധനയ്ക്കു ശേഷം തായമ്പക, രാത്രിയിൽ ഗാനമേള, കളംപൂജ, പുലർച്ചെ എഴുന്നെള്ളിപ്പ്, എന്നിവയോടെ ഉത്സവ പരിപാടികൾക്ക് സമാപനമായി.