27-fish-thozhilali

പ​ത്ത​നം​തിട്ട : മത്സ്യ വ്യവസായ തൊഴിലാളി യൂ​ണിയൻ (സി.ഐ​.ടി.യു) ജില്ലാ കൺവെൻഷൻ ജില്ലാ പ്രസിഡന്റ് അസീസ് റാവത്തരുടെ അദ്ധ്യക്ഷതയിൽ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പുല്ലുവിള സ്റ്റാൻലി ഉദ്ഘാടനം ചെയ്തു. സി.ഐ​.ടി.യു ജില്ലാ സെക്രട്ടറി പി.ബി.ഹർഷകുമാർ, ക്ഷേമനിധി ബോർഡ് അംഗം സക്കീർ അ​ലങ്കാ​രത്ത്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ നൗഷാദ് ബ്രോസ്, ഷൈജു വലിയവിള​യിൽ, എം. എം.ഹുസൈൻ, ഉല്ലാസ് സ​ലീം, ടി.പി.ശശാങ്കൻ, റഹീം കോഴശ്ശേരി എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സിക്ക് ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും മെമെന്റോയും വിതരണം ചെയ്തു. ബിഎ​സ് സി നഴ്‌​സിംഗിന് ഉന്നതവിജയം നേടിയ അജ്മിയ മെഹബൂബിന് മെമെന്റോ നൽകി.