അടൂർ: വികസന കർഷകക്ഷേമ വകുപ്പും അടൂർ മുനിസിപ്പാലിറ്റി കൃഷിഭവനും സംയുക്തമായി ഹോർട്ടി കോർപ്പിന്റെ കീഴിൽ ആരംഭിക്കുന്ന കണ്ടെയ്‌നർ മോഡ് ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ കെ.എസ് പ്രദീപ് പദ്ധതിവിശദീകരണം നടത്തി. നഗരസഭ കൗൺസിലർ ഡി.സജി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജി.പി.വർഗീസ്, അടൂർ കൃഷി അസിസ്റ്റന്റ് ഡയറക്‌ടർ റോഷൻ ജോർജ്, ഹോർട്ടികോർപ്പ് ചെയർമാൻ അഡ്വ.എസ് വേണുഗോപാൽ, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ഇൻ- ചാർജ്ജ് മേരി.കെ.അലക്സ്, കൃഷി ഡെപ്യൂട്ടി ഡയറക്‌ടർ ജോജി മറിയം ജോർജ്, രശ്മി.സി.ആർ, ജോയ്സി കെ.കോശി, മാത്യു എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.