01-macfast
കോളേജിൽ വെച്ചു നടന്ന ചടങ്ങിൽ മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി രജിസ്ട്രാർ ഡോ. പ്രകാശ് കുമാർ ബി കോൺഫെറെൻസിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കുന്നു

തിരുവല്ല : മാർ അത്താനാസിയോസ് കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് മാക്ഫാസ്റ്റിൽ ഏഴാമത് ബയോസ്‌പെക്ട്രം അന്താരാഷ്ട്ര കോൺഫറൻസ് എമേർജിംഗ് ട്രൻഡ്‌സ് ആൻഡ് ഇന്നോവേഷൻസ് ഇൻ ബയോടെക്‌നോളജിക്ക് തുടക്കമായി. മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി രജിസ്ട്രാർ ഡോ. പ്രകാശ് കുമാർ ബി കോൺഫെറെൻസിന്റെ ഉദ്ഘാടനം നിർവഹിച്ചു. കോളേജിന്റെ രക്ഷാധികാരി തോമസ് മാർ കൂറിലോസ് അദ്ധ്യക്ഷത വഹിച്ചു. ഡോ. അശോക് പാണ്ഡെ കോൺഫറൻസ് പ്രബന്ധങ്ങളുടെ സംക്ഷിപ്ത രൂപമടങ്ങിയ പുസ്തകം പ്രകാശനം ചെയ്തു. പൂർവ വിദ്യാർത്ഥിനി അഞ്ജന എസിനെ ഉപഹാരം നൽകി. കോളജ് ഡയറക്ടർ ഫാ.ഡോ.ചെറിയാൻ ജെ.കോട്ടയിൽ, പ്രിൻസിപ്പൽ പ്രൊഫ. ഡോ.വർഗീസ് കെ. ചെറിയാൻ,പ്രൊഫ.ബ്യായോങ് ഹൂൺ ജിയോൺ, പ്രൊഫ ജോസഫ് മൊർസെയ്ക്, അലൈൻ ബില്ലാട് ,​ കൺവീനർ ഡോ. ജെന്നി ജേക്കബ്,​ഫാ.ഡോ.മാത്യു മഴുവഞ്ചേരിയിൽ എന്നിവർ സംസാരിച്ചു. കോൺഫെറെൻസിൽ പങ്കെടുക്കാനായി രാജ്യത്തിന്റെ അകത്തും പുറത്തും നിന്ന് മുന്നൂറോളം വിദ്യാർത്ഥികൾ, അദ്ധ്യാപകർ, ഗവേഷകർ, വ്യാവസായിക പ്രമുഖർ എന്നിവരും എത്തിച്ചേർന്നിട്ടുണ്ട്.