പത്തനംതിട്ട : ക്ഷാമബത്ത കുടിശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജനുവരി 24 ന് സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും സൂചനാ പണിമുടക്ക് നടത്തുമെന്ന് ഫെഡറേഷൻ ഒഫ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ് സംസ്ഥാന ജനറൽ സെക്രട്ടറി പി. എസ്. ഗോപകുമാർ പറഞ്ഞു.
സമര പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് മനോജ് ബി നായർ അദ്ധ്യക്ഷത വഹിച്ചു. എൻ. ജി. ഒ. സംഘ് സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എസ്. രാജേഷ്, വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറി പി. സി. സിന്ധുമോൾ, കെ. ജി. അശോക് കുമാർ, ജെ. രാജേന്ദ്രൻ, അനിത ജി. നായർ, ആർ. മോഹനൻ എന്നിവർ പ്രസംഗിച്ചു. എസ്. ഗിരീഷ് സ്വാഗതവും എം. രാജേഷ് നന്ദിയും പറഞ്ഞു.