
ചെങ്ങന്നൂർ : ചെങ്ങന്നൂർ ഛായ ഒരുക്കുന്ന ഹ്രസ്വ ചലച്ചിത്രം 'വെൺ മേഘങ്ങൾ ' പ്രദർശനത്തിന് ഒരുങ്ങി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചലച്ചിത്രകാരൻ രൺജി പണിക്കർ നിർവഹിച്ചു. പ്രസിഡന്റ് ഡോ.പി.അശ്വനികുമാർ, സെക്രട്ടറി എസ്.ഡി.വേണുകുമാർ, ഹരി ബാബു, എസ്.ശ്രീകുമാരൻ നായർ, കെ.രാജഗോപാൽ, എൻ.സുധീർ കുമാർ, കാർത്തിക കല്യാണി എന്നിവർ പങ്കെടുത്തു. എം.ബി.പദ്മകുമാർ തിരക്കഥയും ഛായാഗ്രഹണവും ചിത്രസന്നിവേശവും ശബ്ദമിശ്രണവും സംവിധാനവും നിർവഹിച്ച ചിത്രം താമസിയാതെ കാണികളിൽ എത്തും. അഭിനേതാക്കളും അണിയറ ശില്പികളുമടക്കം എല്ലാവരും ഛായയിലെ അംഗങ്ങളാണ്.