തിരുവല്ല: തോട്ടപ്പുഴ സീനിയർ സിറ്റിസൻസ് അസോസിയേഷന്റെയും ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തിരുവല്ല ബ്രാഞ്ചിന്റെയും സംയുക്താഭിമുഖ്യത്തിൽ വയോസ്മിതം പരിപാടിയുടെ ഭാഗമായി ദന്ത പരിശോധനയും ബോധവത്കരണ ക്ലാസും നടത്തി. സീനിയർ സിറ്റിസൻസ് അസോസിയേഷൻ പ്രസിഡന്റ് എം.കെ. ജോൺ, സെക്രട്ടറി എ.ആർ.ധർമ്മിഷ്ടൻ, ഡെന്റൽ അസോസിയേഷൻ പ്രസിഡന്റ് ഡോ. ലാനു എബ്രഹാം, ഡോ. സജി കുര്യൻ എന്നിവർ പ്രസംഗിച്ചു.