കാരയ്ക്കാട്: കാരക്കാട് വിദ്യാ വിലാസിനി ദേശീയ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ മലയാള ഭാഷാ മാസാചരണത്തിന്റെ ഭാഗമായി ഭാഷാ പണ്ഡിതനും എഴുത്തുകാരനും പ്രഭാഷകനുമായ പുലിയൂർ എം.എൽ.പി നമ്പൂതിരിയെ ആദരിച്ചു. ടി.കെ ഇന്ദ്രജിത്ത് പൊന്നാട അണിയിച്ചു. വായനശാല പ്രസിഡന്റ്.പി. വിജയചന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു. കൃഷ്ണകുമാർ കാരയ്ക്കാട് മുഖ്യ പ്രഭാഷണം നടത്തി. എൻ.എ ചന്ദ്രൻ. ജ്യോതി സുരേഷ്. സുനിൽ എന്നിവർ പ്രസംഗിച്ചു. പി.വത്സല അനുസ്മരണം എം.എൽ.പി നമ്പൂതിരി ഉദ്ഘാടനം ചെയ്തു.