nda
എൻഡിഎ തിരുവൻവണ്ടൂരിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കൺവെൻഷനും, ജനപഞ്ചായത്തും ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

ചെങ്ങന്നൂർ: എൻ.ഡി.എ തിരുവൻവണ്ടൂരിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കൺവെൻഷനും, ജനപഞ്ചായത്തും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എസ്.കെ രാജീവ് അദ്ധ്യക്ഷനായി. രാജേഷ് പുളിയനത്ത് മുഖ്യ പ്രഭാഷണം നടത്തി. എം.വി ഗോപകുമാർ,സതീഷ് കായകുളം, സുജന്യ ഗോപി, ബി.കൃഷ്ണകുമാർ, സജു ഇടക്കല്ലിൽ, പ്രമോദ് കാരയ്ക്കാട്, കെ.ജി കർത്ത, ഡോ.ഗീത അനിൽ, അനീഷ് മുളക്കുഴ, ഡി.വിനോദ് കുമാർ, കലാരമേശ്, അജി ആർ.നായർ,പി.ടി ലിജു, രശ്മി സുഭാഷ്, ശ്രീജ പത്മകുമാർ, ശ്രീവിദ്യ മുഖശ്രീ, നിഷ ടി നായർ, എസ്.രഞ്ജിത്ത്, എം.എ ഹരികുമാർ, എം.കെ ലിനു, എസ്.വി പ്രസാദ്, പി.എ നാരായണൻ, രോഹിത് പി.കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.