bdjs

ചെങ്ങന്നൂർ: പുതിയകേരളം മോദിക്കൊപ്പം എന്ന സന്ദേശവുമായി നരേന്ദ്രമോദി സർക്കാറിരിന്റെ ഭരണനേട്ടങ്ങളുമായി എൻഡിഎ പാണ്ടനാട് പഞ്ചായത്ത് കമ്മിറ്റി ജനപഞ്ചായത്ത് സംഘടിപ്പിച്ചു. ബിഡിജെഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി സതീഷ് കായകുളം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻശ്യാം അദ്ധ്യക്ഷനായി. മണ്ഡലം വൈസ് പ്രസിഡന്റ് ടി.സി സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് ജനറൽ സെക്രട്ടറി വിജയകുമാർ മുത്തേടത്ത്, പട്ടികജാതി മോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് കെ.കെ ഗോപാലൻ, പി.എം ഗോപിനാഥൻ, പി.ജി സുജിത്ത്, ശ്രീകല ശിവനുണ്ണി, രജിത ഉദയൻ, ഷൈലജ രഘുറാം എന്നിവർ പ്രസംഗിച്ചു.