bjp

ചെങ്ങന്നൂർ: ബിജെപി മുളക്കുഴ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.ടി ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. കാണിക്ക മണ്ഡപം ജംഗ്ഷനിൽ നടന്ന അനുസ്മരണം ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് മുളക്കുഴ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശരത്ത് ശ്യാം അദ്ധ്യക്ഷനായി. മണ്ഡലം സെക്രട്ടറി അനൂപ് പെരിങ്ങാല അനുസ്മരണ പ്രഭാഷണം നടത്തി. പി.സി ശിവൻ, പ്രദീപ് കുമാർ, പി.പി സുരേഷ്, കെ.കെ മധു, എ.കെ അനീഷ്, ഉണ്ണികൃഷ്ണൻ, രജിത്ത്, എം.ആർ മഹേഷ് രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.