
അടൂർ: കുളമ്പുരോഗ പ്രതിരോധ തീവ്രയജ്ഞം ജില്ലാതല ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ് അദ്ധ്യക്ഷയായിരുന്നു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ സി. അനന്തകൃഷ്ണൻ പദ്ധതി വിശദീകരിച്ചു. കൗൺസിലർ ഡി.സജി, ഡോ. ജെ ഹരികുമാർ, ഡോ.രാജേഷ് ബാബു ആർ, ബിന്ദുകുമാരി ജി, ജൂലിയറ്റ് ബി പിള്ള തുടങ്ങിയവർ സംസാരിച്ചു. ജന്തുരോഗനിയന്ത്രണ പദ്ധതി ഓഫീസ് കോർഡിനേറ്റർ ഷീജ ബീവി വി.എ സ്വാഗതം പറഞ്ഞു. പദ്ധതിയുടെ ഭാഗമായി മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥർ വീടുകളിൽ എത്തിയും ക്യാമ്പുകൾ സംഘടിപ്പിച്ചും കുത്തിവയ്പ് നടത്തും.