kadamp

അടൂർ :കടമ്പനാട് ഗ്രാമപഞ്ചായത്തിലെ ച​ക്കഗ്രാമം പദ്ധതി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനംചെയ്തു. കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് അദ്ധ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ , അഗ്രിക്കൾച്ചർ അസിസ്റ്റന്റ് ഡയറക്ടർ റോഷൻ ജോർജ് , രശ്മി സി.ആർ, ജോജി മറിയം ജോർജ്, നിഖിൽ അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു. പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിൽ 1000 പ്ലാവിൻതൈകളാണ് വിതരണം ചെയ്യുന്നത്. പറക്കോട് ബ്ലോക്കിലെ ഓരോ പഞ്ചായത്തിലും 570 തൈകൾ വിതരണം ചെയ്യാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.