
ചെങ്ങന്നൂർ: പുരോഗമന കലാസാഹിത്യ സംഘം ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്ങാടിക്കൽ തെക്ക് സമഭാവന ഗ്രന്ഥശാലയെ ആദരിച്ചു. സാഹിത്യകാരി പി.വത്സലയുടെ അനുസ്മരണം നടത്തി. ഗ്രന്ഥശാല പ്രസിഡന്റ് കുര്യൻ തോമസ് അദ്ധ്യക്ഷത വഹിച്ചു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം പി.രാജേഷ് ബുധനൂർ ഉദ്ഘാടനംചെയ്തു. കൃഷ്ണകുമാർ കാരക്കാട് അനുസ്മരണ പ്രഭാഷണം നടത്തി. എം.കെ ശ്രീകുമാർ, ലക്ഷ്മി രാജേന്ദ്രൻ ,ഏരിയ കമ്മിറ്റി അംഗങ്ങളായ അഡ്വ.ദീപു ജേക്കബ്, ടി.അനിതകുമാരി, പി.കെ രവീന്ദ്രൻ, സതീഷ് ജേക്കബ്, ലേഖാ രാജൻ എന്നിവർ പ്രസംഗിച്ചു.