02-ksspa

പന്തളം: ശമ്പള പരിഷ്‌കരണ കുടിശിക ഉടൻ അനുവദിക്കുക, ക്ഷാമ ആശ്വാസ കുടിശിക അനുവദിക്കുക, പെൻഷൻകാരോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ. എസ്. എസ്. പി എ പന്തളം മണ്ഡലം കമ്മിറ്റി പന്തളം സബ് ട്രഷറിക്ക് മുന്നിൽ ധർണ്ണ നടത്തി .സംസ്ഥാന കൗൺസിൽ അംഗം ആർ. മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി. കെ. രാജൻ അദ്ധ്യക്ഷത വഹിച്ചു . വൈ. റഹീം റാവുത്തർ, ബി.നരേന്ദ്രനാഥ്, അലക്‌സി തോമസ്, ഡോ.സാബു ജി, വർഗീസ്, ഷെരീഫ്. എസ്., റ്റി.രാജൻ, രാധാകൃഷ്ണപിള്ള, പ്രൊഫ. അബ്ദുൽ റഹ്മാൻ, ജേക്കബ് സി ഡാനിയേൽ, സ്റ്റീഫൻ, നന്ദകുമാർ,ജോർജ് തോമസ് കുടശനാട് തുടങ്ങിയവർ നേതൃത്വം നൽകി.