നാരങ്ങാനം: ഗ്രാമ പഞ്ചായത്തിലെ കന്നുകാലികൾക്കായി സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് തുടങ്ങി. 27 ന് സമാപിക്കും. മൃഗാശുപത്രി അധികൃതൻ കർഷകരുടെ വീടുകളിലെത്തിയാണ് കുത്തിവയ്പ് നൽകുന്നത്. ആധാർ നമ്പർ, മൊബൈൽ നമ്പർ എന്നിവ നൽകണം.