മാവേലിക്കര: മാന്നാർ എസ്.എൻ.ഡി.പി യൂത്ത് മൂവ്‌മെന്റ് യൂണിയന്റെ ആഭിമുഖ്യത്തിൽ നാളെ രാവിലെ 10 മുതൽ കുട്ടംപേരൂർ ഔവേഴ്‌സ് ക്ലബ് ക്രിക്കറ്റ് ഗ്രൗണ്ടിൽ കൗണ്ടി ക്രിക്കറ്റ് ടൂർണമെന്റ് നടത്തും. രാവിലെ 10 ന് യൂണിയൻ കൺവീനർ അനിൽ.പി. ശ്രീരംഗം ഉദ്ഘാടനംചെയ്യും. യൂത്ത്മൂവ്‌മെന്റ് യൂണിയൻ വൈസ് ചെയർമാൻ സന്തോഷ് കാരാഴ്മ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ അഡ്.കമ്മിറ്റി അംഗങ്ങളായ ഹരിപാലമൂട്ടിൽ, നുന്നു പ്രകാശ്, പുഷ്പ ശശികുമാർ എന്നിവർ പ്രസംഗിക്കും. യൂത്ത് മൂവ്‌മെന്റ് യൂണിയൻ കൺവീനർ ബിനു രാജ് സ്വാഗതവും ജോയിന്റ് കൺവീനർ മോജിഷ് മോഹൻ നന്ദിയും പറയും. യൂത്ത് മൂവ്‌മെന്റ് മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. വൈകിട്ട് 5 ന് വിജയികൾക്കുള്ള ട്രോഫികൾ യൂണിയൻ ചെയർമാൻ ഡോ. എം. പി വിജയകുമാർ നൽകും.