gg

കോന്നി : ആനക്കൂട്ടിൽ സ്ഥാപിച്ച ത്രീ ഡി തീയേ​റ്റർ കെ യു ജനീഷ് കുമാർ എം.എൽ. എ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ എ ഷിബു, കോന്നി ഡി എഫ് ഒ അയൂഷ് കുമാർ കോറി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു, റേഞ്ച് ഫോറസ്​റ്റ് ഓഫീസർ ടി. അജി കുമാർ , ഗ്രാമപഞ്ചായത്ത് അംഗം സിന്ധു സന്തോഷ്, ഇക്കോ ടൂറിസം കോ ഓഡിനേ​റ്റർ അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
31.30 ലക്ഷം രൂപ ചിലവഴിച്ചാണ് പൂർണമായും ശീതികരിച്ച ത്രീ ഡി തീയേ​റ്റർ നിർമ്മിച്ചിരിക്കുന്നത്. 35 പേർക്ക് ഒരേസമയം ചിത്രങ്ങൾ കാണാം.