march
തിരുവല്ലാ റെയിൽവേ സ്റ്റേഷനിലേക്ക് സി.പി.എം സംഘടിപ്പിച്ച ബഹുജന മാർച്ച് ജില്ലാസെക്രട്ടറി കെ.പി. ഉദയഭാനു ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: ശബരിമല തീർത്ഥാടകരെ കൊള്ളയടിക്കുന്ന റെയിൽവെയുടെ അമിത ടിക്കറ്റ് നിരക്ക് വർദ്ധനവിനെതിരെ സി.പി.എം ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ലാ റെയിൽവേ സ്റ്റേഷനിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചു. സി.പി.എം ജില്ലാസെക്രട്ടറി കെ.പി. ഉദയഭാനു ഉദ്ഘാടനം ചെയ്തു. സി.പി.എം മല്ലപ്പള്ളി ഏരിയാ സെക്രട്ടറി ബിനു വർഗീസ് അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിഅംഗം രാജു ഏബ്രഹാം, ജില്ലാസെക്രട്ടേറിയറ്റ് അംഗങ്ങളായ എ.പത്മകുമാർ, പി.ബി.ഹർഷകുമാർ, ടി.ഡി.ബൈജു, പി.ആർ.പ്രസാദ്, ഏരിയാസെക്രട്ടറി അഡ്വ.ഫ്രാൻസിസ് വി.ആന്റണി, കമ്മിറ്റിഅംഗം ജെനു മാത്യു, ബിനിൽകുമാർ, പ്രമോദ് ഇളമൺ, കെ.ബാലചന്ദ്രൻ,അഡ്വ.ആർ.രവിപ്രസാദ്, ടി.എ.റെജികുമാർ, തങ്കമണിനാണപ്പൻ, ആർ.മനു, പ്രകാശ് ബാബു, അനുജോൺ, സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.