 
റാന്നി: എസ്. എൻ. ഡി. പി. യോഗം റാന്നി യൂണിയൻ വനിതാസംഘത്തിന്റെയും കാഴ്ച നേത്രദാന സേനയുടെയും മധുരൈ അരവിന്ദ് കണ്ണാശുപത്രിയുടെയും സഹകരണത്തോടെ 94-ാമത് സൗജന്യ നേത്ര ചികിത്സാ ക്യാമ്പും തിമിര ശസ്ത്രക്രിയയും നടത്തി. യോഗം റാന്നി യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ. മണ്ണടി മോഹനൻ ഉദ്ഘാടനം ചെയ്തു. പി. എസ്. സി. മുൻ അംഗവും കാഴ്ച നേത്രദാനസേന ജനറൽ സെക്രട്ടറിയുമായ അഡ്വ. റോഷൻ റോയി മാത്യു അദ്ധ്യക്ഷനായി. വനിതാസംഘം റാന്നി യൂണിയൻ ചെയർപേഴ്സൺ ഇന്ദിര മോഹൻദാസ്, റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് കുഴിക്കാല, റാന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു സഞ്ജയൻ, റാന്നി യൂണിയൻ മുൻ പ്രസിഡന്റ് കെ. വസന്തകുമാർ, റാന്നി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി. ആർ. പ്രസാദ്, റാന്നി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബിനോയ് കുറിയാക്കോസ്, വാർഡ് മെമ്പർ ശശികല രാജശേഖരൻ, വനിതാസംഘം റാന്നി യൂണിയൻ വൈസ് ചെയർമാൻ മണിയമ്മ ചന്ദ്രൻ, വനിതാസംഘം റാന്നി യൂണിയൻ ജോ. കൺവീനർ രമ്യ സുരേഷ്, വനിതാസംഘം റാന്നി യൂണിയൻ ട്രഷറർ നിർമ്മല ജനാർദ്ദനൻ, കിഷോർ പെരുനാട്, വനിതാസംഘം റാന്നി യൂണിയൻ കൺവീനർ ഷീജ വാസുദേവൻ എന്നിവർ പ്രസംഗിച്ചു.