
അടൂർ : കൊല്ലത്ത് ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതികളെ ചോദ്യം ചെയ്യാൻ എത്തിച്ചത് അടൂർ എ.ആർ.ക്യാമ്പിൽ. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ഇവരെ എത്തിച്ചത്. പൊലീസ് ജീപ്പിൽ മുഖംമറച്ച നിലയിലായിരുന്നു പ്രതികൾ. ഇവരെ കൊണ്ടുവരുമ്പോൾ ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ആര മണിക്കൂറിന് ശേഷമാണ് സമീപവാസികൾ വിവരം അറിയുന്നത്. അപ്പോഴേക്കും പ്രതികളെ പ്രത്യേക മുറിയിൽ ചോദ്യംചെയ്യലിന് കൊണ്ടുപോയിരുന്നു. വിവരംമറിഞ്ഞ് ആളുകളും മാദ്ധ്യമപ്രവർത്തകരും സ്ഥലത്തെത്തി. പ്രതികളെ ഞങ്ങൾക്ക് വിട്ടുതരൂ എന്ന് ജനം വിളിച്ചുപറയുന്നുണ്ടായിരുന്നു. എ .ഡി .ജി പി. എം. ആർ അജിത് കുമാർ ഐ .ജി നിശാന്തിനി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.