krishna

വി.കോ​ട്ടയം : പതിനെട്ടാമത് ഭാഗവത സപ്താഹ ജ്ഞാനയജ്ഞത്തിന് നാളെ വി.കോട്ടയം മാളപ്പുറത്ത് ഭഗവതി ക്ഷേത്രത്തിൽ ഗ്രന്ഥഘോഷയാത്രയോടെ തുടക്കമാകും. 10 വരെ നടക്കുന്ന സപ്താഹയജ്ഞത്തിന്റ യജ്ഞാചാര്യൻ പുതുമന ഇല്ലത്ത് നാരായണൻ നമ്പൂതിരിയാണ്. യജ്ഞത്തോടനുബന്ധിച്ച് വിവിധ ഹോമങ്ങളും വിശേഷാൽ പൂജകളും നടക്കും. എല്ലാദിവസവും പ്രഭാഷണവും നാമ സങ്കീർത്തനവും അന്നദാനവും ക്രമീകരിച്ചിട്ടുണ്ട്. വൃശ്ചികം 1 മുതൽ 41 ദിവസവും കളമെഴുതി പാട്ടുള്ള കേരളത്തിലെ അപൂർവ ക്ഷേത്രങ്ങളിൽ ഒന്നാണ് വി.കോട്ടയം മാളികപ്പുറത്ത് ക്ഷേത്രം. മഹാഗുരുതിയോടുകൂടി ചിറപ്പു ഉത്സവം സമാപിക്കും.