
പത്തനംതിട്ട : ഷോപ്പ്‌സ് യൂണിയൻ ജില്ലാ ജനറൽ കൗൺസിൽ യോഗം സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് എസ്.ഹരിദാസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് വി.വേണു അദ്ധ്യക്ഷതവഹിച്ചു. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബി.ഹർഷകുമാർ മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ ജില്ലാ സെക്രട്ടറി അഡ്വ.ആർ.രവിപ്രസാദ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഷോപ്പ്‌സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജി.ആനന്ദൻ, സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ശ്യാമ ശിവൻ, എസ്.കൃഷ്ണകുമാർ, നൈജിൽ കെ.ജോൺ, ഡി.ബിനോയ്, ജെ.ഷൈലജ, എ.കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു.