03-orange-campaiging
സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരായ അതിക്രമങ്ങളെ ഉന്മൂലനം ചെയുന്നതിനുവേണ്ടിയുള്ള അന്താരാഷ്ട്ര ദിനചാരണത്തിന്റെ ' ന്റെ ഭാഗമായി നടത്തിയ 'ഓറഞ്ച് ക്യാമ്പയിങ്ങ് ' തുമ്പമൺ പഞ്ചായത്ത്​ പ്രസിഡന്റ്​ ശ്രീമതി റോണി സ്‌കാറിയ ഉദ്ഘാടനം ചെയ്യുന്നു

തുമ്പമൺ: തുമ്പമൺ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും കൗമാര സൗഹൃദ ആരോഗ്യ കേന്ദ്രത്തിന്റെയും തുമ്പമൺ പഞ്ചായത്തിന്റെയും സംയുക്ത അഭിമുഖ്യത്തിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരായ അതിക്രമങ്ങളെ ഉന്മൂലനം ചെയുന്നതിനുവേണ്ടിയുള്ള അന്താരാഷ്ട്ര ദിനചാരണത്തിന്റെ ഭാഗമായി നടത്തിയ 'ഓറഞ്ച് ക്യാമ്പയിംഗ് തുമ്പമൺ പഞ്ചായത്ത്​ പ്രസിഡന്റ്​ റോണി സ്‌കറിയ ഉദ്ഘാടനം ചെയ്തു. ഗീതാ റാവു അദ്ധ്യക്ഷത വഹിച്ചു. ഡോ.ആൻസി മേരി അലക്‌സ്​, ബിമൽ ഭൂഷൺ, ആശ,​ ജോളി മാത്യു, ശ്രീലാ വി.വി,ഏയ്ഞ്ചല ജെറാൾഡ്, ഷമീന.കെ, എൻ.ശുഭാകുമാരി എന്നിവർ സംസാരിച്ചു.കുമാരി ഏയ്ഞ്ചല ജെറാൾഡ് ബോധവത്കരണ ക്ലാസെടുത്തു. ചിത്ര കോളേജ് ഒഫ് നഴ്‌സിംഗ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഫ്‌ളാഷ് മൊബ് തുമ്പമൺ ജംഗ്ഷനിൽ നടത്തി.തുടർന്ന് നഴ്‌സിംഗ് വിദ്യാർത്ഥികൾക്കായി പോസ്റ്റർനിർമ്മാണവും മത്സരവും ക്വിസ് മത്സരവും നടത്തി. യോഗത്തിൽ സി.എച്ച്.സി തുമ്പമണ്ണിലെ ആരോഗ്യ പ്രവർത്തകരും ആശാ പ്രവർത്തകരും നഴ്‌സിംഗ് വിദ്യാർത്ഥികളും പങ്കെടുത്തു.