
കോഴഞ്ചേരി : സെന്റ് മേരിസ് ഗേൾസ് ഹൈസ്‌കൂളിൽ നടന്ന ഉപജില്ലാ ശാസ്ത്ര സംഗമം ജില്ലാ പഞ്ചായത്ത് അംഗം സാറാ പി.തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ.ഐ അനിത , ബ്ലോക്ക്‌മെമ്പർ പി.വി.അന്നമ്മ , വാർഡ് മെമ്പർ ബിജോ പി.മാത്യു, സ്‌കൂൾ ഹെഡ്മിസ്ട്രസ് സുജു ആനി തോമസ്, ശാസ്ത്രരംഗം ഉപജില്ലാ കോർഡിനേറ്റർ എസ്.മഞ്ജു എന്നിവർ സംസാരിച്ചു. കെ.എൻ.മോഹനൻ , റോയിസ് മാത്യു , കെ.സാലമ്മ എന്നിവർ ശില്പശാല നയിച്ചു.