പഴകുളം : എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. പഴകുളം സുഭാഷിന് അഖിലേന്ത്യാ അവാർഡീ ടീച്ചേഴ്‌സ് ഫെഡറേഷന്റെ ആചാര്യശ്രേഷ്ഠ പുരസ്‌കാരം ലഭിച്ചു. 14 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണി, ദൃശ്യമാദ്ധ്യമങ്ങൾ എന്നിവയിൽ സാംസ്‌കാരിക പരിപാടികൾ അവതരിപ്പിക്കുകയും ആൽബങ്ങൾക്ക് ഗാനങ്ങൾ എഴുതുകയും ചെയ്തിട്ടുണ്ട്. നാഷണൽ സർവ്വീസ് സ്‌കീമിന്റെ ബെസ്റ്റ് പ്രോഗ്രാം ഓഫീസർ അവാർഡ് ലഭിച്ചിരുന്നു.