കോന്നി: നവ കേരള സദസിനെ കോന്നിയിലേക്ക് വരവേൽക്കുന്നതിനായി കോന്നി നിയോജകമണ്ഡലം നവകേരള സദസ് സംഘാടക സമിതി ഓഫീസ് ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ അഡ്വ.കെ.യു ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.17ന് വൈകിട്ട് നാലിന് കെ.എസ്.ആർ.ടി.സി മൈതാനിയിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവ കേരളസദസ് കോന്നി നിയോജക മണ്ഡലത്തിൽ സംഘടിപ്പിക്കുന്നത്. പരിപാടി നടക്കുന്ന കോന്നി കെ.എസ്.ആർ.ടി.സി മൈതാനിയിലാണ് സംഘാടകസമിതി ഓഫീസ് ക്രമീകരിച്ചിരിക്കുന്നത്. പി.ജെ അജയകുമാർ, പി.ആർ ഗോപിനാഥൻ, ആർ.തുളസീധരൻ പിള്ള, കോന്നി ഡി.എഫ്.ഒ ആയുഷ്‌കുമാർ കോറി, ടി.ജോർജ്, രാജേഷ്, കോന്നി തഹസിൽദാർ മഞ്ജുഷ, ടി.വി പുഷ്പവല്ലി, ആർ.മോഹനൻ നായർ, പി.ആർ പ്രമോദ്, എൻ.നവനിത്ത് , രേഷ്മ മറിയം റോയ്, രജനി ജോസഫ് പ്രീജ പി.നായർ, രവികല എബി, പിരാജപ്പൻ റാവുത്തർ, മണ്ഡലത്തിലെ തൃതല പഞ്ചായത്ത് ജനപ്രതിനിധികൾ, പ്രൊഫ.കെ. മോഹൻ കുമാർ, ശ്യാം ലാൽ, രാജു നെടുംവംപുറം, സോമൻ പാമ്പായിക്കോട്, അമ്പിളി വർഗീസ്, കെജി രാമചന്ദ്രൻ പിള്ള, രാജേഷ്, എം.പി മണിയമ്മ, ദീപ കുമാർ,സംഗേഷ് ജി. നായർ, മലയാലപ്പുഴ മോഹൻ, പി.എസ് കൃഷ്ണ കുമാർ, മണ്ഡലം തല വകുപ്പ് മേധാവികൾ, സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.