gurudevan

കോഴഞ്ചേരി: ​ എസ്.എൻ.ഡി.പി.യോഗം കോഴഞ്ചേരി യൂണിയനും അയിരൂർ ശ്രീനാരായണ മിഷനും സംയുക്തമായി നടത്തുന്ന 30-ാ​മത് ശ്രീനാരായണ കൺവെൻഷൻ 23 മുതൽ 26 വരെ അയിരൂർ പത്തേഴം ശ്രീ ശങ്കരോദയമഹാദേവ ക്ഷേത്രാങ്കണത്തിൽ നടക്കും.23 ന് രാവിലെ 8.30 ന് അയിരൂർ ശ്രീ നാരായണ മിഷൻ പ്രസിഡന്റ് സി.എൻ.ബാബുരാജൻ പതാക ഉയർത്തും.
9 ന് നാരങ്ങാനം 91 ​ാം നമ്പർ ശാഖാ വനിതാസംഘത്തിന്റെ ഭക്തിഗാനസുധ .10.30 ന് കാഞ്ഞിരമറ്റം നിത്യനികേതൻ മഠാധിപതി സ്വാമി മുക്താനന്ദയതി സമ്മേളനം ഉദ്ഘാടനം ചെയ്യും. കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് കെ.എൻ.മോഹൻബാബു അദ്ധ്യക്ഷത വഹിക്കും. ശിവഗിരി മഠത്തിലെ പ്രബോധ തീർത്ഥ സ്വാമി മുഖ്യ പ്രഭാഷണം നടത്തും.യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ്.വിജയൻ, യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാടൻ ,മിഷൻ പ്രസിഡന്റ് സി.എൻ.ബാബുരാജൻ, എന്നിവർ സംസാരിക്കും. 22ന് നടക്കുന്ന വനിത​ യുവജനസമ്മേളനം അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനംചെയ്യും.
വനിതാസംഘം യൂണിയൻ പ്രസിഡന്റ് വിനീതാ അനിൽ അദ്ധ്യക്ഷത വഹിക്കും. യൂത്ത് മൂവ്‌മെന്റ് കേന്ദ്രസമിതി അംഗം സജീഷ് മണലേൽ മുഖ്യ പ്രഭാഷണം നടത്തും. വനിതാസംഘം യൂണിയൻ സെക്രട്ടറി ബാംബി രവീന്ദ്രൻ, കോയിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരി, യൂത്ത് മൂവ് മെന്റ് യൂണിയൻ പ്രസിഡന്റ് ജിനു ദാസ് ,സെക്രട്ടറി സോജൻ സോമൻ എന്നിവർ സംസാരിക്കും.
24 ന് രാവിലെ 9 ന് തെള്ളിയൂർ വനിതാ സംഘം അവതരിപ്പിക്കുന്ന ഭക്തിഗാനസുധ .10.30 ന് ശിവബോധാനന്ദ സ്വാമിയുടെ നേതൃത്വത്തിൽ നടക്കുന്ന ശ്രീനാരായണ ധർമ്മ പ്രബോധനവും ധ്യാനവും. അഡ്വ.അരുൾ കൊട്ടരക്കര ധ്യാന സന്ദേശം നൽകും.വൈകിട്ട് 4ന് മഹാ സർവ്വൈശ്വര്യ പൂജ.
25 ന് രാവിലെ 9 ന് വെള്ളിയറ വനിതാസംഘം അവതരിപ്പിക്കുന്ന ഭക്തിഗാനസുധ .10 ന് കലാ സാഹിത്യ സമ്മേളനം കോഴഞ്ചേരി യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാടൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി ജി.ദിവാകരൻ അദ്ധ്യക്ഷത വഹിക്കും.26 ന് രാവിലെ 9 ന് കോഴഞ്ചേരി ശാഖവനിതാ സംഘം അവതരിപ്പിക്കുന്ന ഭക്തിഗാനസുധ.10 ന് സമാപന സമ്മേളനം ഗോവ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ മിഷൻ പ്രസിഡന്റ് സി.എൻ.ബാബുരാജൻ അദ്ധ്യക്ഷത വഹിക്കും.വിജയലാൽ നെടുങ്കണ്ടം മുഖ്യപ്രഭാഷണം നടത്തും.എസ്.എൻ.ഡി.പി.യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ, രവീന്ദ്രൻ എഴുമറ്റൂർ, യൂണിയൻ കമ്മിറ്റി അംഗം വി.എസ്.സനിൽ നാരങ്ങാനം, മിഷൻ ഓർഗനൈസർ എസ്.ശ്രീകുമാർ. എന്നിവർ സംസാരിക്കും. 2 മുതൽ നാരങ്ങാനം 91 ​ാം നമ്പർ ശാഖാ വനിതാ സംഘം ഗുരുദേവ കൃതികളെ ആസ്പദമാക്കി അവതരിപ്പിക്കുന്ന തിരുവാതിര .തുടർന്ന് കലാമത്സര വിജയികൾക്കുള്ള സമ്മാനദാനം.