
പത്തനംതിട്ട : കാർഷികരംഗത്ത് കേരളം മികച്ച മുന്നേറ്റമാണ് കാഴ്ച വയ്ക്കുന്നതെന്ന് ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. അടൂർ മണ്ഡലത്തിൽ സമഗ്ര കാർഷിക കാർഷികാനുബന്ധ വികസന പദ്ധതിയായ നിറപൊലിവ് വിഷൻ 2026ന്റെ ഭാഗമായി കൊടുമൺ കൃഷിഭവൻ നടപ്പാക്കുന്ന വിള ആരോഗ്യപരിപാലന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദേഹം. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കുഞ്ഞന്നാമ്മകുഞ്ഞ്, അസിസ്റ്റന്റ് ഡയറക്ടർ റോഷൻ ജോർജ്, ഡപ്യൂട്ടി ഡയറക്ടർ സി.ആർ.രശ്മി, കൃഷി ഓഫീസർ എസ്.ശില്പ, എ.ജി.ശ്രീകുമാർ, ജോജു മറിയം, ഡോ.ബിനി സാം തുടങ്ങിയവർ പങ്കെടുത്തു.