kattathi

പത്തനംതിട്ട : തിരഞ്ഞെടുപ്പുകളിൽ ജില്ലയിലെ പട്ടികവർഗ സങ്കേതങ്ങളിലെ നിവാസികളുടെ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടർ എ.ഷിബു പറഞ്ഞു. കാട്ടാത്തി പട്ടികവർഗ കോളനിയിൽ സംഘടിപ്പിച്ച ഇലക്ടറൽ എൻറോൾമെന്റ് ക്യാമ്പും വോട്ടേഴ്‌സ് ബോധവൽക്കരണ പരിപാടിയിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പ് വിഭാഗം ഡപ്യൂട്ടി കളക്ടർ ആർ.രാജലക്ഷ്മി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ശ്രീകാന്ത് എം.ഗിരിനാഥ്, കാട്ടാത്തി വാർഡ് അംഗം വി.കെ.രഘു, ഊരു മൂപ്പൻ മോഹൻദാസ്, കോന്നി താലൂക്ക് തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.