meeting

പത്തനംതിട്ട : കേരള നിയമസഭയുടെ മുതിർന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതി അഞ്ചിന് രാവിലെ 11.30ന് പമ്പ ദേവസ്വം ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. മണ്ഡലകാലത്ത് ശബരിമല ദർശനത്തിന് എത്തുന്ന മുതിർന്ന പൗരന്മാർക്ക് ഏർപ്പെടുത്തിയിട്ടുളള സൗകര്യങ്ങൾ സംബന്ധിച്ച് ആഭ്യന്തരം, വനംവന്യജീവി, സാമൂഹ്യനീതി, ആരോഗ്യകുടുംബക്ഷേമം, ജലവിഭവം, തദ്ദേശസ്വയംഭരണം, റവന്യൂ (ദേവസ്വം) എന്നീ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. യോഗാനന്തരം സമിതി പമ്പയിലും സന്നിധാനം വരെയുളള മാർഗ മദ്ധ്യേയും സന്നിധാനത്തും മുതിർന്ന പൗരന്മാർക്ക് ഏർപ്പെടുത്തിയിട്ടുളള സൗകര്യങ്ങൾ വിലയിരുത്തും.