പന്തളം: പന്തളം - മാവേലിക്കര റോഡ് നിർമ്മാണം, അടൂർ നിയോജക മണ്ഡലത്തിലെ 5 കിലോമീറ്റർ ഐരാണിക്കുടി പന്തളം റോഡ് നിർമ്മാണം, മുടിയൂർ കോണം മേഖലയിൽ വെള്ളപ്പൊക്ക ഭീഷണി, മുട്ടർ പാലത്തിന്റെ പുനർ നിർമ്മാണവും റോഡിന്റെ വശങ്ങളിൽ ഉള്ള ഓടയുടെ നിർമ്മാണം എന്നിവയുടെ അശാസ്ത്രീയ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് എൽ.എയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി എടുക്കാത്തത് പന്തളത്തോടുള്ള അവഗണനയാണ്. ഇതിൽപ്രതിഷേധിച്ച് സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് യു.ഡി.എഫ് പന്തളം മണ്ഡലം കൺവീനർ ജി. അനിൽകുമാർ , കെ.പി.സി. സി ന്യൂനപക്ഷ സെൽ ജില്ലാ ജനറൽ സെക്രട്ടറി സോളമൻ വരവുകാലായിൽ എന്നിവർ അറിയിച്ചു.