02-facbric-bag

ചെങ്ങന്നൂർ: ശബരിമല തീർത്ഥാടകർക്ക് ശുചിത്വമിഷന്റെയും ചെങ്ങന്നൂർ നഗരസഭയുടെയും നേതൃത്വത്തിൽ സൗജന്യ തുണി സഞ്ചി വിതരണം ആരംഭിച്ചു. നഗരസഭ ചെയർപേഴ്‌സൺ സൂസമ്മ എബ്രഹാം ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ടി.കുമാരി അദ്ധ്യക്ഷത വഹിച്ചു. റിജോ ജോൺ ജോർജ്, അശോക് പടിപ്പുരയ്ക്കൽ, ശ്രീദേവി ബാലകൃഷ്ണൻ, സിനി ബിജു, കെ.ഷിബുരാജൻ, ശോഭാ വർഗീസ്, എസ്.സുധാമണി, ജോസ് എബ്രഹാം, രോഹിത് പി. കുമാർ, ആതിര ഗോപൻ, സി. നിഷ, വി.കെ.ജൽജാറാണി, കെ.ഇ.വിനോദ് കുമാർ, ബൈജു റ്റി. പോൾ, അഖിൽ പ്രകാശൻ, കെ.ആർ.അജയ് എന്നിവർ പ്രസംഗിച്ചു.