കൊടുമൺ :കാർഷികരംഗത്ത് കേരളം ഏറെ മുന്നേറ്റം ഉണ്ടാക്കിയെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. അടൂർ നിയോജകമണ്ഡലത്തിൽ സമഗ്ര കാർഷികകാർഷികാനുബന്ധ വികസന പദ്ധതിയായ നിറപൊലിവ് വിഷൻ2026ന്റെ ഭാഗമായി കൊടുമൺ കൃഷിഭവൻ നടപ്പാക്കുന്ന വിള ആരോഗ്യപരിപാലന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കൊടുമൺ കൃഷിഭവനിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശ്രീധരൻ അദ്ധ്യക്ഷനായിരുന്നു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കുഞ്ഞന്നാമ്മകുഞ്ഞ്, അസിസ്റ്റന്റ് ഡയറക്ടർ റോഷൻ ജോർജ്, ഡെപ്യൂട്ടി ഡയറക്ടർ രശ്മി സി ആർ,കൃഷി ഓഫീസർ ശില്പ എസ്, എ.ജി ശ്രീകുമാർ , ജോജു മറിയം, ഡോക്ടർ ബിനി സാം തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.