mela
ഇരവിപേരൂർ ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച ഭിന്നശേഷി കുട്ടികളുടെ കലാമേളയിലെ വിജയികൾ ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കൊപ്പം

ഇരവിപേരൂർ : ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് കലാമേള സംഘടിപ്പിച്ചു. സിനിമാതാരം കോബ്റ രാജേഷ് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.ശശിധരൻപിള്ള മുഖ്യസന്ദേശം നൽകി. സാലി ജേക്കബ്, അമിതാരാജേഷ്, എൽസാതോമസ്, എൻ.എസ്.രാജീവ്, ജയശ്രീ ആർ, വിനീഷ് കുമാർ, ത്രേസ്യാമ്മ കുരുവിള, ജിൻസൺ വർഗീസ്, ബിജി ബെന്നി, മോഹൻ എം.എസ്, അനിൽബാബു, കെ.കെ.വിജയമ്മ, ഷേർളി ജെയിംസ്, പ്രകാശ് വള്ളംകുളം, സജിനി രാജൻ, ലക്ഷ്മി മോഹൻ എന്നിവർ സംസാരിച്ചു. വിവിധ മത്സരഇനങ്ങളിലെ വിജയികൾക്ക് സമ്മാനവിതരണം നടത്തി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, അങ്കണവാടി പ്രവർത്തകർ, രക്ഷാകർത്താക്കൾ എന്നിവർ പങ്കെടുത്തു.