vitha

തിരുവല്ല : കുറ്റൂർ പഞ്ചായത്തിലെ കോതവിരുത്തി പാടത്ത് വിതയുത്സവം നടത്തി. 100 ഏക്കറോളം സ്ഥലത്താണ് ഇത്തവണ കൃഷി ഇറക്കുന്നത്. പഞ്ചായത്ത് അംഗം ജോ ഇലഞ്ഞിമൂട്ടിൽ വിത്തെറിഞ്ഞു ഉദ്ഘാടനം നിർവഹിച്ചു. പാടശേഖരസമിതി പ്രസിഡന്റ് കെ.എസ്. എബ്രഹാം അദ്ധ്യക്ഷതവഹിച്ചു. പാടശേഖരസമിതി സെക്രട്ടറി എൻ.ടി.എബ്രഹാം, കൃഷി ഓഫീസർ താരാമോഹൻ, കാർഷിക വികസനസമിതി അംഗം വി.ആർ.രാജേഷ്, അസിസ്റ്റന്റ് കൃഷി ഓഫീസർ ലിജി, കർഷകസമിതി അംഗങ്ങളായ എം.എം.കുര്യൻ, ജോസഫ് എബ്രഹാം, ബിബിൻ മുളമൂട്ടിൽ, എം.എം.മാത്യു, രമ്യാതമ്പി, അന്നമ്മ എബ്രഹാം, ജെസി കുര്യൻ എന്നിവർ പ്രസംഗിച്ചു.