bjp

റാന്നി : ചത്തീസ്ഗഡിലും മധ്യപ്രദേശിലും രാജസ്ഥാനിലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയം നേടിയതിൽ പെരുനാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബൈക്ക് റാലിയും പൊതുസമ്മേളനവും നടത്തി. ഏരിയ പ്രസിഡന്റ് വിനോദ് എം.എസിന്റെ അദ്ധ്യക്ഷതയിൽ റാന്നി മണ്ഡലം ജനറൽ സെക്രട്ടറി അരുൺ അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു, ഏരിയ ജനറൽ സെക്രട്ടറി സാനു മാമ്പറ, വൈസ് പ്രസിഡന്റ് അജി കുമാർ, സെക്രട്ടറി ഷിബു മമ്പാറ, രാജൻ തോട്ടുങ്കൽ ഹരി പതാലിൽ, കലേഷ് മാടമൺ, സിജു മാടമൺ, രാജൻ മാടമൺ, ഹരിദാസ് തോണിക്കടവിൽ, മധു എന്നിവർ പ്രസംഗിച്ചു.