mara

മാരാമൺ : മാരാമൺ കൺവെൻഷന്റെ 129-ാം മഹാസമ്മേളനം ഫെബ്രുവരി 11 മുതൽ 18 വരെ മാരാമൺ പമ്പാനദി തീരത്ത് നടക്കും. മാർത്തോമാ സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷതയിൽ കൂടിയ സംഘാടകസമിതി കൺവെൻഷൻ നടത്തിപ്പിനായി 24 സബ് കമ്മിറ്റികൾ രൂപീകരിച്ചു. സുവിശേഷ പ്രസംഗസംഘം ജനറൽ സെക്രട്ടറി റവ.എബി കെ.ജോഷ്വാ ജനറൽ കൺവീനറും പ്രൊഫ.എബ്രഹാം പി.മാത്യു ജോയിന്റ് കൺവീനറുമായ സംഘാടകസമിതിയിൽ ട്രഷറർ ഡോ. എബി തോമസ് വാരിക്കാട്, സഞ്ചാര സെക്രട്ടറി റവ. ജിജി വർഗീസ് എന്നിവർ പന്തൽ, പാലം നിർമ്മാണത്തിനുള്ള കമ്മിറ്റിയുടെയും ഫിനാൻസ് കമ്മിറ്റിയുടെയും കൺവീനർമാരാണ്. അഡ്വ. ജേക്കബ് ജോൺ, തോമസ് കോശി (പബ്ലിസിറ്റി കമ്മിറ്റി) ജിബു തോമസ് ജോൺ, പി.കെ.കുരുവിള (പന്തൽ ഓലമേയൽ), റവ.തോമസ് കുര്യൻ, മാത്യു ജോൺ (പാട്ടുപുസ്തകം), പി.പി.അച്ചൻകുഞ്ഞ്, റവ.സുനിൽ എം. ജോൺ (ലൈറ്റ് സൗണ്ട് ക്രമീകരണം), തോമസ് ജോർജ്, ജിബു തോമസ് ജോൺ (ഭക്ഷണക്രമീകരണം), റവ.ടി.ബാബു, റവ.ജോൺ നോക്‌സ് (അഷറിങ്ങ്), റവ.ഈപ്പൻ എബ്രഹാം, സുബി തമ്പി (റിസപ്ക്ഷൻ), ഇവാ. മാത്യു ജോൺ, പി.പി.അച്ചൻകുഞ്ഞ് (പന്തൽക്രമീകരണം), അഡ്വ.ജേക്കബ് ജോൺ, ജോസ് പി.വയ്ക്കൽ (സ്റ്റാൾ), റവ.ബനോജി കെ. മാത്യു, റവ.ജോൺ നോക്‌സ് (പ്രാർത്ഥനാ സെൽ), റവ. ജയിംസ് പി.സി. ,റവ. ജയ്ക്കബ് തോമസ് (പേർസണൽ ഇവാഞ്ചിലാസം), ടിജു എം.ജോർജ് (യുവവേദി), തോമസ് കോശി, ജോസ് പി. വയ്ക്കൽ (പരിസ്ഥിതി), അനി കോശി, ജോർജ് കെ നൈനാൻ (ലൈവ്‌സ്ട്രീമിങ്ങ്) എന്നിവരാണ് മറ്റു കമ്മിറ്റി കൺവീനർമാർ. മാരാമൺ കൺവെൻഷനുവേണ്ടിയുളള താൽക്കാലിക പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനം അഞ്ചിന് രാവിലെ 7.30 ന് ഡോ.തിയഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്ത നിർവഹിക്കും.