ചെങ്ങന്നൂർ: എൻ.ഡി.എ 5-ാം വാർഡ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഹരിതകർമ്മസേനാംഗം മാമ്മൂട്ടിൽ ഗ്രേസി സ്കറിയ നിർവഹിച്ചു. വാർഡ് ഇലക്ഷൻ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ ദാസൻപിള്ള അദ്ധ്യക്ഷനായി. സ്ഥാനാർത്ഥി സുജന്യ ഗോപി, സജു ഇടക്കല്ലിൽ, കീവോട്ടർ ഇൻ ചാർജ് ഒ.കെ അനിൽകുമാർ, മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് മുളക്കുഴ, എസ്.കെ.രാജീവ്, എം.കെ ലിനു, ബാലഗോപാലൻ,ഹരികുമാർ, അഞ്ജു സുനിൽ, ചന്ദ്രൻ പിള്ള, മുരളീധരൻ പിള്ള, ഇന്ദിര, പ്രഭാദേവി തുടങ്ങിയവർ പങ്കെടുത്തു.