കോഴഞ്ചേരി: എസ്.എൻ.ഡി.പി.യോഗം 3190 -ാം പൂവത്തൂർ ശാഖയിലെ 11-ാമത് പ്രതിഷ്ഠാ വാർഷികാഘോഷം നടന്നു. പൊതുസമ്മേളനം യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാടൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ജി. ദിവാകരൻ ഭദ്രദീപം തെളിച്ചു. ശാഖാ പ്രസിഡന്റ് ഗോപക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. സദാനന്ദൻ ശാന്തി അനുഗ്രഹ പ്രഭാഷണം നടത്തി. വനിതാ സംഘം യൂണിയൻ പ്രസിഡന്റ് വിനീതാ അനിൽ, സെക്രട്ടറി ബാംബി രവീന്ദ്രൻ, ശാഖാ സെക്രട്ടറി സുരേഷ് എന്നിവർ സംസാരിച്ചു. പറവൂർ രാജേഷ് ശാന്തിയുടെ നേതൃത്വത്തിൽ പൂജാ കർമ്മങ്ങൾ നടന്നു.