തിരുവല്ല : എസ്.എൻ.ഡി.പി യോഗം 1648 നമ്പർ നെല്ലിമല ശാഖയിലെ ഗുരുദേവ ക്ഷേത്രത്തിൽ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ ചടങ്ങുകൾ ഇന്നാരംഭിക്കും. കോടുകുളഞ്ഞി മഠാധിപതി ശിവബോധാനന്ദസ്വാമിയും ഷിബു തന്ത്രിയും മുഖ്യകാർമികത്വം വഹിക്കും. ഇന്ന് ഉച്ചയ്ക്ക് മൂന്നരയ്ക്ക് ഒാതറ 350നമ്പർ ശാഖയിൽ നിന്ന് ഭദ്രദീപ പ്രകാശനം നടത്തി ഇൗസ്റ്റ് ഒാതറ ശഖയിൽ നിന്ന് വിഗ്രഹ ഘോഷയാത്ര. തുടർന്ന് ഗുരുപൂജ, അന്നദാനം. നാളെ രാവിലെ അഞ്ചിന് ഗണപതി ഹോമം, ത്രികാല ഭഗവതി സേവ. 10.30ന് ശ്രീനാരായണ പരമഹംസ ദേവൻ എന്ന വിഷയത്തിൽ മുസ്തഫ മൗലവി പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് ഒന്നിന് അന്നദാനം. വൈകിട്ട് ഏഴിന് ശുദ്ധി ക്രിയകൾ, സഹസ്രനാമ ജപം, ബിംബശുദ്ധിക്രിയകൾ, ജലാധിവാസം. തുടർന്ന് കലാരംഗ് പത്തനംതിട്ടയുടെ ചിരി ഉത്സവം. ആറിന് രാവിലെ അഞ്ചരയ്ക്ക് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഭഗവതി സേവ, മൃത്യുഞ്ജയ ഹോമം, സഹസ്രനാമജപം, ശുദ്ധികലശപൂജ, അഭിഷേകം. 10.30ന് ശ്രീനാരായണ ഗുരുദേവനും വിശ്വമാനവികതയും എന്ന വിഷയത്തിൽ ബിബിൻ ഷാൻ പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് ഒന്നിന് അന്നദാനം. വൈകിട്ട് അഞ്ചിന് താഴികക്കുടം പ്രതിഷ്ഠ. ആറിന് വാസ്തുഹോമം, വാസ്തുബലി, ആവാഹനം, അധിവാസഹോമം, ബിംബപൂജ, നിദ്രകലശപൂജ. രാത്രി ഏഴിന് ഒാതറ ശാഖയുടെ തിരുവാതിര. ഏഴരയ്ക്ക് അശ്വതി ജയന്റെ സിനിമാറ്റിക് ഡാൻസ്. എട്ടിന് രതീഷ് വയലയുടെ നാടൻപാട്ട്.
ഏഴിന് രാവിലെ അഞ്ചരയ്ക്ക് മഹാഗണപതി ഹോമം, 11.15 മുതൽ ഗുരുദേവ വിഗ്രഹ പ്രതിഷ്ഠ. 12ന് പൊതുസമ്മേളനം എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ ഉദ്ഘാടനം ചെയ്യും. നെല്ലിമല ശാഖ പ്രസിഡന്റ് വി.എസ്.രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ സംഘടനാസന്ദേശം നൽകും. എസ്.എൻ.ഡി.പി യോഗം അസി.സെക്രട്ടറി പി.എസ് വിജയൻ, യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി.ബിജു എന്നിവർ മുഖ്യപ്രഭാഷണം നടത്തും. എസ്.എൻ.ഡി.പി യോഗം ഇൻസ്പെക്ടിംഗ് ഒാഫീസർ എസ്.രവീന്ദ്രൻ എഴുമറ്റൂർ ഗുരുദേവ ക്ഷേത്ര സമർപ്പണം നടത്തും. എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കും. ശാഖാസെക്രട്ടറി ബിജു ഭാസ്കരൻ സ്വാഗതവും വൈസ് പ്രസിഡന്റ് കരുണാകരൻ മലയിൽ കൃതജ്ഞതയും പറയും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് തിരുവാതിര. രാത്രി എട്ടിന് ഗാനമേള.