പത്തനംതിട്ട: എസ്. ബി. ഐയുടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയായ ' ഋണ സമാധാൻ 2023-24' മുഖാന്തിരം പരമാവധി ഇളവുകളോട് കൂടി കുടിശിഖയായ വായ്പകൾ തീർപ്പാക്കാൻ എസ്.ബി.ഐയുടെ RASMECCC കുമ്പഴയിൽ അവസരമൊരുങ്ങുന്നു. ഈ വരുന്ന 7,8 തീയതികളിൽ RASMECCC കുമ്പഴയിലെ 1-ാം നിലയിലുള്ള ഓഫീസിലാണ് തീർപ്പാക്കൽ നടത്തുന്നത്. ബിസിനസ് വായ്പ, വിദ്യാഭ്യാസ വായ്പ, വാഹന വായ്പ, വീട്/വീടിനു അനുബന്ധമായ വായ്പകളും ഇതിന്റെ ഭാഗമായി നിബന്ധനകൾക്ക് വിധേയമായി തീർപ്പാക്കാം. എല്ലാ മാന്യ ഉപഭോക്താക്കളും ഈ സൗകര്യം പ്രയോജനപ്പെടുത്തുവാൻ താത്പര്യപ്പെടുന്നു.