മാന്നാർ : മാന്നാർ എസ്.എൻ.ഡി.പി യൂത്ത്മൂവ്‌മെന്റ് യൂണിയന്റെ ആഭിമുഖ്യത്തിൽ കുട്ടമ്പേരൂർ ഔവേഴ്‌സ് ക്ലബ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന കൗണ്ടി ക്രിക്കറ്റ് മത്സരത്തിൽ എസ്.എൻ.ഡി.പി മാന്നാർ മേഖല ജേതാക്കളും ചെന്നിത്തല മേഖല റണ്ണേഴ്‌സ് അപ്പുമായി. ടൂർണമെന്റിന്റെ ഉദ്ഘാടനം യൂണിയൻ കൺവീനർ അനിൽ പി. ശ്രീരംഗം നിർവഹിച്ചു. യൂത്ത്മൂവ്‌മെന്റ് യൂണിയൻ കൺവീനർ ബിനുരാജിന്റെ അദ്ധ്യക്ഷനായിരുന്നു. യൂണിയൻ അഡ്.കമ്മിറ്റി അംഗങ്ങളായ ഹരി പാലമൂട്ടിൽ, നുന്നു പ്രകാശ്, പുഷ്പാ ശശികുമാർ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ സബിത എന്നിവർ പ്രസംഗിച്ചു. യൂത്ത്മൂവ്‌മെന്റ് യൂണിയൻ ജോയിന്റ് കൺവീനർ മോജിഷ് മോഹൻ സ്വാഗതവും യൂണിയൻ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം ഗംഗാസുരേഷ് കൃതജ്ഞതയും പറഞ്ഞു. വിജയികൾക്കുള്ള ട്രോഫികൾ യൂത്ത്മൂവ്‌മെന്റ് യൂണിയൻ കൺവീനർ ബിനുരാജ് വിതരണം ചെയ്തു.