04-mannidichil
മൺതിട്ടി ഇടിഞ്ഞ് ജെസിബി മൂടിയനിലയിൽ

കോന്നി : വീടിനുമുകളിൽ പതിച്ച മണ്ണ് നീക്കാൻ എത്തിച്ച മണ്ണുമാന്തിയുടെ മുകളിലേക്ക് വീണ്ടും മണ്ണിടിഞ്ഞു അപകടം. അരുവാപ്പുലം 10-ാം വാർഡ് കാരുമല മുരുപ്പേൽ പുത്തൻവീട്ടിൽ സജീവന്റെ വീട്ടിലാണ് സംഭവം. കഴിഞ്ഞ 22ന് രാത്രി 8 മണിയോടെ കനത്തമഴയിൽ പഞ്ചായത്ത് റോഡിന്റെ സംരക്ഷണ ഭിത്തി പൂർണമായും ഇടിഞ്ഞു വീടിനു മുകളിലേക്ക് പതിക്കുകയായിരുന്നു. വീടിന് കേടുപാടുകൾ സംഭവിച്ചു. തുടർന്ന് അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് അധികൃതരുടെ നിർദ്ദേശപ്രകാരം മണ്ണുമാന്തി ഉപയോഗിച്ച് മണ്ണു മാറ്റുന്നതിനിടെ വീണ്ടും മണ്ണിടിയുകയായിരുന്നു. മണ്ണുമാന്തിയുടെ മുകളിലേക്കാണ് മണ്ണ് ഇടിഞ്ഞ് വീണത്. ആളപായം ഇല്ല.