
പന്തളം : കേന്ദ്ര സർക്കാർ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ എൻ.ഡി.എ നേതൃത്വത്തിൽ പന്തളം ജംഗ്ഷനിൽ നടന്ന ജനപഞ്ചായത്ത് ജില്ലാ പ്രസിഡന്റ് അഡ്വ.വി.എ.സൂരജ് ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ബിജു മാത്യു മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ജി.ഗിരീഷ് കുമാർ, മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ.കൊടുമൺ ജി.നന്ദകുമാർ, നഗരസഭ ചെയർപേഴ്‌സൺ സുശീല സന്തോഷ്, സോഷ്യൽ മീഡിയ ജില്ലാ കൺവീനർ വിജയൻ കരിങ്ങാലിൽ, മണ്ഡലം ഏരിയ ഭാരവാഹികളായ മോഹൻ ഗായത്രി, സീന.കെ, സൗമ്യാസന്തോഷ്, സുമേഷ് കുമാർ, സൂര്യ എസ്.നായർ, കൗൺസിലർമാരായ ശ്രീലേഖ, രശ്മി രാജീവ്, മഞ്ജുഷ.കെ, പുഷ്പലത, കിഷോർ കുമാർ, ബെന്നി മാത്യു, രാധാ വിജയകുമാർ, ബിന്ദുകുമാരി, ഉഷാ മധു എന്നിവർ പങ്കെടുത്തു.