കോന്നി : നവകേരള സദസിന് മുന്നോടിയായി അരുവാപ്പുലം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് നാലിന് ഊട്ടുപാറ സെന്റ് ജോർജ് ഹൈസ്കൂൾ ഗ്രൗണ്ടിൽ എം.ജി യൂണിവേഴ്സിറ്റിയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയുമായുള്ള സൗഹൃദ വനിതാ ഫുട്ബാൾ മത്സരം നടക്കും. മുൻ ഇന്ത്യൻ ഗോൾകീപ്പർ കെ.ടി.ചാക്കോ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് അദ്ധ്യക്ഷത വഹിക്കും. അഡ്വ.കെ.യു ജനീഷ് കുമാർ എം.എൽ.എ സമ്മാനദാനം നിർവഹിക്കും.