പത്തനംതിട്ട: അമിതവേഗതയിൽ വന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസ് ഇടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു. മൈലപ്ര ശാന്തിനഗർ വാലുപറമ്പിൽ അംബി (55) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴു മണിയോടെ മൈലപ്ര പള്ളിപ്പടി വില്ലേജ് ഓഫീസിന് സമീപമായിരുന്നു അപകടം. പമ്പയിൽ നിന്ന് തീർത്ഥാടകരുമായി ചെങ്ങന്നൂരിലേക്ക് വന്ന ബസാണ് അംബിയുടെ സ്‌കൂട്ടറിൽ ഇടിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്വർണ പണിക്കാരനാണ്.