റാന്നി: പലകക്കാവ് - കൊല്ലമുള സാംസ്കാരിക നിലയം റോഡിലെ കലുങ്കിന്റെ നിർമ്മാണത്തിനായി 10 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ .പ്രമോദ് നാരായൺ എം.എൽ.എ അറിയിച്ചു. മുക്കൂട്ടുതറയെയും ചാത്തൻതറയെയും ബന്ധിപ്പിക്കുന്ന ഗ്രാമീണ റോഡിന് 6 മീറ്ററിലധികം വീതിയുണ്ട്. മുക്കൂട്ടുതറ -കൊല്ലമുള - ചാത്തൻ തറ റോഡിൽ ഗതാഗത തടസം ഉണ്ടാവുകയാണെങ്കിൽ വാഹനങ്ങൾ ഇതുവഴി തിരിഞ്ഞുപോകാനാകും. രണ്ട് ജില്ലകളുടെ അതിർത്തിയിലൂടെയുള്ള റോഡ് എന്ന പ്രത്യേകതയും ഇതിനുണ്ട് .