ചെങ്ങന്നൂർ: നവകേരള സദസിന്റെ ഭാഗമായി ആലാ പെണ്ണുക്കര ഗവ.യു.പി സ്കൂളിൽ ജലസമ്പത്തും സംരക്ഷണവും എന്ന വിഷയത്തിൽ സെമിനാർ നടന്നു. എം.ജിഎൻ.ആർ.ഇ.ജി.എസ് മിഷൻ ഡയറക്ടർ നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു. അഡ്വ.കെ അനിൽ കുമാർ മോഡറേറ്ററായി. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ മുരളിധരൻ പിള്ള അദ്ധ്യക്ഷനായി. ബുധനൂർ പഞ്ചായത്ത് പ്രസിഡന്റ് പുഷ്പലത മധു, ജില്ലാ പഞ്ചായത്തംഗം ഹേമലത മോഹൻ, ജി.വിവേക്, ജെബിൻ പി വർഗീസ്, വി.എസ് ഗോപാലകൃഷ്ണൻ, പ്രൊഫ.വിനോയ് തോമസ്, പഞ്ചായത്ത് സെക്രട്ടറി പി.ജി ഉണ്ണികൃഷ്ണൻ പിള്ള എന്നിവർ സംസാരിച്ചു. പമ്പ ഇറിഗേഷൻ പ്രൊജക്ട് എക്സിക്യൂട്ടീവ് എൻജിനീയർ ബേസിൽ സ്വാഗതവും വൈസ് പ്രസിഡന്റ് എൽസി വർഗീസ് നന്ദിയും പറഞ്ഞു.