helth
ജീവിത ശൈലി രോഗ പ്രതിരോധത്തിനായി ഏഴംകുളം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം ഏഴംകുളം ആയുർവേദ ആശുപത്രിയിൽ ആരംഭിച്ച ഹെൽത്ത് പ്രോജക്ടിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ആർ.ജയൻ നിർവ്വഹിക്കുന്നു

ഏഴംകുളം : ജീവിത ശൈലി രോഗ പ്രതിരോധത്തിനായി ഏഴംകുളം പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം ഏഴംകുളം ആയുർവേദ ആശുപത്രിയിൽ ആരംഭിച്ച ഹെൽത്ത് പ്രോജക്ടിന്റെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ആർ.ജയൻ നിർവഹിച്ചു. ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ രാധാമണി ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ.എ.ബി.രമാദേവി, ഷീജ.എസ്, ജി.രാധാകൃഷ്ണൻ, പി.കെ.മുരളി, സി.മോഹനൻ നായർ, ആർ.കമലാസനൻ എന്നിവർ സംസാരിച്ചു.